skip to Main Content

എറിയാട്

മതേതരത്തിനും മാനവികതയ്ക്കും പ്രസിദ്ധികേട്ട സ്ഥലമാണ് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി, കൃസ്ത്യൻ മതം പ്രചരിപ്പിക്കാൻ കൊടുങ്ങല്ലൂർ എത്തിയ തോമാശ്ളീഹയുടെ പേരിലുള്ള ക്രിസ്ത്യൻ ദേവാലയം , പ്രസിദ്ധികേട്ട കൊടുങ്ങല്ലൂർ ക്ഷേത്രം , ടിപ്പുവിന്റെ കോട്ട, കേരളത്തെ ലോകവുമായി ബന്ധിപ്പിച്ച മുസിരിസ് പട്ടണം അങ്ങിനെ കേരളത്തിന്റെ പ്രസിദ്ധി ആഗോളതലത്തിൽ ഉയർത്തികാട്ടുന്നതിൽ കൊടുങ്ങല്ലൂരിന്റെ സ്ഥാനം വളരെ വലുതാണ്. ഈ പട്ടണത്തിലെ ഒരു ചെറിയ ഗ്രാമമാണ് എറിയാട് .

കേരള വർമ്മ ഹൈസ്‌കൂൾ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളിൽ കേരളത്തിൽ വിവിധ സമുദായങ്ങളിൽ നവോത്ഥാനത്തിന്റെ ചലനങ്ങൾ ഉണ്ടായി. പല പ്രദേശങ്ങളിലും സാമുദായിക ഐക്യങ്ങൾ രൂപപ്പെട്ടു. വിദ്യാഭ്യാസം കൊണ്ട് മാത്രമേ സമുദായത്തെ സാമൂഹികമായി ചേർത്ത് നിർത്തുവാൻ കഴിയുകയുള്ളൂ എന്ന തിരിച്ചറിവിൽ പലയിടങ്ങളിലും പള്ളിക്കൂടങ്ങൾ ആരംഭിച്ചു.

മലബാറിലെ ഐക്യ സംഘത്തിന്റെ ജനറൽ സെക്രട്ടറി ആയിരുന്ന എറിയാട് സ്വദേശി ശ്രീ മണപ്പാട്ട് പി കുഞ്ഞുമുഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ ഐക്യസംഘം വിദ്യാലയങ്ങൾ സ്ഥാപിക്കാൻ മുൻകൈ എടുത്തു. കേരള ചരിത്രത്തിന്റെ അത്യപൂർവമായ ഗതിവിഗതികൾക്ക് സാക്ഷ്യം വഹിച്ച 1921 ൽ തന്നെയാണ് ശ്രീ മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ ഈ വിദ്യാലയവും സ്ഥാപിക്കപ്പെട്ടത്.

പിന്നീട് തന്റെ തറവാടിനോട് ചേർന്ന് കിടക്കുന്ന ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം 1946 ൽ കൊച്ചി സംസ്ഥാന സർക്കാരിന് അദ്ദേഹം കൈമാറി. തന്റെ ശ്രമഫലമായി ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു . ജാതിമത വർണ്ണ ലിംഗ അസമത്വങ്ങൾക്കെതിരെയുള്ള സാമൂഹിക വിപ്ലവത്തിന് നേതൃത്വം കൊടുത്ത് എല്ലാ സമുദായക്കാർക്കും ഒരു പോലെ പഠിക്കുവാനും അവർക്ക് വേണ്ട ഉച്ചഭക്ഷണമടക്കമുള്ളവ സൗജന്യമായി നൽകികൊണ്ടുമാണ് നാമിന്ന് കാണുന്ന കേരള വർമ്മ ഹൈസ്‌കൂളിന് ശ്രീ കുഞ്ഞുമുഹമ്മദ് ഹാജി തുടക്കമിട്ടത്.

നാൾവഴികൾ!

കേരള വർമ്മ ഹൈസ്‌കൂൾ ചരിത്രം.

1921

സ്ക്കൂൾ ആരംഭിച്ചു

1931

അപ്പർ പ്രൈമറി ആരംഭിച്ചു

1946

സെക്കണ്ടറി സ്‌കൂളായി ഉയർത്തപ്പെട്ടു

1997

ഹയർ സെക്കണ്ടറി സ്‌കൂൾ +2 വിന് തുടക്കമിട്ടു

Back To Top
Search